ഐഎസ്എല്ലിൽ രണ്ടാം മത്സരത്തിനായി മുംബൈ സിറ്റി എഫ്സി ഇന്ന് ഇറങ്ങും. ഒഡീഷ എഫ്സിയാണ് എതിരാളികൾ. ഒഡീഷയുടെ ഹോം ഗ്രൗണ്ടായ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8 മണിക്കാണ് പോരാട്ടം.
ഐഎസ്എല്ലിലെ ഈ സീസണിലെ ആദ്യ മത്സരങ്ങൾ ഇരു ടീമുകളും ജയിച്ചിരുന്നു. മുംബൈ സിറ്റി എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2-1ന് തോൽപ്പിച്ചപ്പോൾ, ഒഡീഷ എഫ്സി ചെന്നൈയിൻ എഫ്സിയെ 2-0ത്തിന് കീഴടക്കിയിരുന്നു. പുതിയ കോച്ച് സെർജിയോ ലൊബേറയുടെ ശിക്ഷണത്തിൽ ചെന്നൈയിനെതിരെ മികച്ച പ്രകടനമാണ് ഒഡീഷ കാഴ്ചവെച്ചത്.
കഴിഞ്ഞ സീസണിലെ ഷീൽഡ് വിന്നേഴ്സാണ് മുംബൈ സിറ്റി എഫ്സി. ഇംഗ്ലീഷ് കോച്ച് ഡെസ് ബക്കിംഗ്ഹാമിന്റെ കീഴിൽ ജയം തുടരാനാകും അവർ ശ്രമിക്കുക. നോർത്ത് ഈസ്റ്റിനെതിരായ കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിക്കായി ജോർഗെ പെരേര ഡയസ് ഇരട്ട ഗോളുകൾ നേടിയിരുന്നു.
Discussion about this post