ഐഎസ്എല്ലിൽ തുടർച്ചയായ രണ്ടാം വിജയവുമായി നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാൻ കുതിക്കുന്നു. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മോഹൻ ബഗാൻ തോൽപ്പിച്ചത്.
കൊൽക്കത്തയിൽ അരങ്ങേറിയ സൂപ്പർ പോരാട്ടത്തിൽ മോഹൻ ബഗാനായി ഹ്യൂഗോ ബോമസാണ് സ്കോർ ചെയ്തത്.
67 ആം മിനിറ്റിയിലായിരുന്നു ഈ ഗോൾ. ഇത് കൂടാതെ ലിസ്റ്റൻ കൊളോസോയ്ക്ക് ഉൾപ്പെടെ ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും സ്കോർ ചെയ്യാനായില്ല.
സുരേഷ് വാംഗ്ജമും റോഷൻ സിംഗും രണ്ടാം പകുതിയുടെ അവസാനം റെഡ് കാർഡ് വാങ്ങി പുറത്തു പോയത് ബംഗളൂരുവിന് കനത്ത തിരിച്ചടിയായി മാറി. ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ പഞ്ചാബ് എഫ്സിയെ 3-1ന് തകർത്തിരുന്നു. ബംഗളൂരു എഫ്സി ആദ്യ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് 2-1ന് തോൽവി വഴങ്ങിയിരുന്നു.
Discussion about this post