ചെൽസിയുടെ പോർച്ചുഗീസ് യുവ താരം ജാവോ ഫെലിക്സിന്റെ ഇഷ്ട സ്ക്വാഡിൽ ക്രിസ്റ്റിയാനോ റൊണാൾഡോയില്ല. എന്നാൽ, അർജന്റീന സൂപ്പർ താരം ലയണൽ മെസിയെ ഫെലിക്സ് തന്റെ ഫേവറിറ്റ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് താരങ്ങൾ അടങ്ങിയ മുന്നേറ്റനിരയിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ, പോർച്ചുഗീസ് താരം ബെർണാർഡോ സിൽവ എന്നിവരും ഇടം പിടിച്ചിട്ടുണ്ട്.
ഒരു യൂട്യൂബ് ചാനലിന്റെ ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ജാവോ ഫെലിക്സ് തന്റെ ഇഷ്ട താരങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. പരിപാടിക്കിടെ വിവിധ വിഷയങ്ങളെ കുറിച്ച് ചെൽസി ഫോർവേഡിനോട് ചോദിക്കുന്നുണ്ട്. അതിൽ ഫേവറിറ്റ് സ്ക്വാഡിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഫെലിക്സ് ഈ ഉത്തരം പറഞ്ഞത്.
ലയണൽ മെസി, നെയ്മർ, ബെർണാർഡോ സിൽവ എന്നിവരെ കൂടാതെ മുന്നേറ്റ നിരയിലെ നാലാമനായി തന്നെയും ജാവോ ഫെലിക്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രിസ്റ്റിയാനോ റൊണാൾഡോയെ ഒഴിവാക്കി ജാവോ ഫെലിക്സ് പകരം മെസിയെ തെരഞ്ഞെടുക്കുന്നത് ഇതാദ്യമായല്ല. റൊണാൾഡോയാണോ മെസിയാണോ ബെസ്റ്റ് ഫ്രീകിക്ക് ടേക്കർ എന്ന ചോദ്യത്തിന് മെസിയുടെ പേരായിരുന്നു മുൻപ് ജാവോ ഫെലിക്സ് പറഞ്ഞത്.
അതേസമയം, പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസമായ ക്രിസ്റ്റിയാനോ റൊണാൾഡോയെ ഏറെ ബഹുമാനിക്കുന്ന യുവതാരമാണ് ജാവോ ഫെലിക്സ്. ഖത്തർ ലോകകപ്പിൽ CR7 നെ ബെഞ്ചിൽ ഇരുത്താനുള്ള കോച്ചിന്റെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ജാവോ ഫെലിക്സ് തുറന്ന് പറഞ്ഞിരുന്നു.
അത്ലറ്റിക്കോ മാഡ്രിഡ് താരമായ 23കാരനായ ജാവോ ഫെലിക്സ് കഴിഞ്ഞ വിന്റർ ട്രാൻസ്ഫറിന്റെ ഭാഗമായാണ് ഇംഗ്ലീഷ് ക്ലബ് ചെൽസിയിൽ എത്തുന്നത്. 6 മാസത്തെ ലോണിലായിരുന്നു പോർച്ചുഗീസ് ഫോർവേഡ് സ്റ്റാംഫോഡ് ബ്രിഡ്ജിലേക്ക് ചേക്കേറിയത്.
Discussion about this post