ഐഎസ്എല്ലിന്റെ അടുത്ത സീസൺ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ സൈനിംഗ് നടത്തിയിരിക്കുകയാണ്. ഓസ്ട്രേലിയൻ ക്ലബ് ന്യൂകാസിൽ ജെറ്റ്സിന്റെ താരമായ ജോഷുവ സൊറ്റിരിയോയെയാണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരിക്കുന്നത്.
സ്ട്രൈക്കറായും വിംഗറായും കളിക്കാൻ ശേഷിയുള്ള താരമാണ് 27കാരനായ ജോഷുവ സൊറ്റിരിയോ. താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ന്യൂകാസിൽ ജെറ്റ്സുമായി കരാറിൽ ഏർപ്പെട്ടതായി കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു.
സീസൺ കഴിഞ്ഞതോടെ കേരള ബ്ലാസ്റ്റേഴ്സ് വിട്ട അപ്പോസ്തലസ് ജിയാനുവിന്റെ പകരക്കാരനായാണ് ജോഷുവയെ സൈൻ ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയൻ ഒന്നാം ഡിവിഷനായ എ ലീഗിൽ കളിക്കുന്ന ടീമാണ് ന്യൂകാസിൽ ജെറ്റ്സ്.
ജോഷുവ കഴിഞ്ഞ സീസണിലാണ് ന്യൂകാസിൽ ജെറ്റ്സിലേക്ക് ചേക്കേറുന്നത്. ഇതിന് മുൻപ് വെല്ലിംഗ്ടൺ ഫിനിക്സ്, വെസ്റ്റേൺ സിഡ്നി സാൻഡേഴ്സ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ അണ്ടർ 23, 21 ടീമുകൾക്ക് വേണ്ടിയും ജോഷുവ സൊറ്റിരിയോ ബൂട്ടണിഞ്ഞിട്ടുണ്ട്.
Discussion about this post