ബാഴ്സയുടെയും സ്പെയിനിന്റെയും ഇതിഹാസ താരമാണ് കാർലോസ് പുയോൾ. ബാഴ്സലോണക്ക് ഒപ്പം ചാംപ്യൻസ് ലീഗ് കിരീടങ്ങളും ലീഗ് കിരീടങ്ങളും സ്വന്തമാക്കിയ പുയോൾ സ്പെയിൻ ജേഴ്സിയിൽ ലോകകപ്പും യൂറോ കപ്പും സ്വന്തമാക്കിയിട്ടുണ്ട്. തന്റെ കാരിയറിലുടനീളം നിരവധി താരങ്ങളുമായി ഏറ്റുമുട്ടിയിട്ടുള്ള ഒരു അതുല്യ പ്രതിഭയാണ് പുയോൾ. എന്നാൽ താൻ നേരിട്ടിട്ടുളതിൽ ഏറ്റവും കടുപ്പം തോന്നിയ താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് പുയോൾ.
താൻ നേരിട്ടിട്ടുളതിൽ ഏറ്റവും അപകടകാരിയായ താരങ്ങളായി ലയണൽ മെസിയേയും ദിദിയെർ ദ്രോഗ്ബയേയുമാണ് പുയോൾ തിരഞ്ഞെടുത്തത്. എന്തുകൊണ്ടാണ് ഇവരെ തിരഞ്ഞെടുത്തതെന്നും പുയോൾ പറയുന്നുണ്ട്. സോമോസ് ജെൻ എന്ന ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പുയോൾ തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. “ബാഴ്സയിലെ പരിശീലന സമയങ്ങളിലാണ് മെസിയെ എനിക്ക് ഒരു അപകടകാരിയായ താരമായി തോന്നിയത്.
അതേ സമയം ദ്രോഗ്ബ എതിരാളിയായി വരുമ്പോൾ ഞാൻ ഏറെ ബുദ്ധിമുട്ടാറുണ്ട്.” പുയോൾ പറഞ്ഞു. മെസിയും കാർലോസ് പുയോളും ബാഴ്സയിൽ സഹതാരങ്ങൾ ആയിരുന്നു. മെസി ബാഴ്സയിൽ ചേർന്ന സമയം മുതൽ 2014 വരെ ഇരുവരും ഒരുമിച്ച് പല തവണകളിലായി ബാഴ്സ ജേഴ്സയിൽ ഇറങ്ങിയിട്ടുണ്ട്. അതേ സമയം ചാമ്പ്യൻസ് ലീഗിലാണ് ചെൽസിയുമായി ബാഴ്സലോണ നേരിടാറുള്ളത്. ആ സമയങ്ങളിൽ ദിദിയെർ ദ്രോഗ്ബയുമായി ഏറ്റുമുട്ടിയ പുയോൾ പല സമയങ്ങളിലും ഈ ഐവറി കോസ്റ്റ് ഇതിഹാത്തിന് മുൻപിൽ പരാജയപ്പെട്ടിട്ടുണ്ട്.
എങ്കിലും ലാ ലിഗയിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ, റൊണാൾഡോ നസാരിയോ, കരീം ബെൻസിമ, കക്ക, ഫിഗോ തുടങ്ങി ഒരുപാട് ഇതിഹാസങ്ങളുമായി എതിരിട്ട ആളാണ് പുയോൾ. ഇവരെയാരെയും തിരഞ്ഞെടുക്കാതെയാണ് ഈ മുൻ ക്യാപ്റ്റൻ മെസിയേയും ദ്രോഗ്ബയെയും തിരഞ്ഞെടുത്തത്.
Discussion about this post