ഐ എസ് എല്ലിലെ റെഫ്രിമാരുടെ തീരുമാനങ്ങളെ കുറിച്ച് നിരന്തതം വിമർശനങ്ങൾ വരാറുള്ളതാണ്. റെഫ്രിമാരുടെ പല തീരുമാനങ്ങളെ പ്രധാന മത്സരങ്ങൾ ടീമുകളെ പരാജയത്തിലേക്ക് വരെ നയിക്കാറുണ്ട്. എന്നാൽ ഇതിന് ഒരു പരിഹാരമാകുന്നു എന്ന തരത്തിലുള്ള സൂചനകളാണ് പുറത്ത് വരുന്നത്.
അടുത്ത സീസൺ മുതൽ ഐ എസ് എല്ലിൽ വാർ ലൈറ്റ് ഉപയോഗിക്കുന്നത് പരിഗണനയിലുണ്ട് എന്നാണ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ചൗബേ ഈ കാര്യം പറഞ്ഞത്. വാറിനെക്കാളും ചിലവ് കുറഞ്ഞതാണ് വാർ ലൈറ്റ് സംവിധാനം. ബെൽജിയം സന്ദർശന വേളയിലാണ് കല്യാൺ ചൗബേ ഇത്തരം ഒരു ആശയത്തെ കുറിച്ച് അറിയുന്നത്.
വെറും 16 മോണിറ്ററുകളും 4 ആളുകളെയും ഉപയോഗിച്ചാണ് ബെൽജിയം വാർ ലൈറ്റ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. അത് പോലെ ഇന്ത്യയിലെ ഐ ടി വിദഗ്ദ്ധരെ ഉപയോഗിച്ച് ഇവിടെയും വാർ ലൈറ്റ് സംവിധാനം നടപ്പിലാക്കാം എന്നാണ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞരിക്കുന്നത്. നേരത്തെ 2020ൽ വാർ നടപ്പിലാക്കുന്നതിനെ കുറിച്ച് ഫുട്ബോൾ അസോസിയേഷൻ അധികൃതർ ആലോചിച്ചിരുന്നു.
എന്നാൽ അത് നടപ്പിലാക്കാൻ വരുന്ന ഭീമമായ തുക കാരണം തീരുമാനം റദ്ധാക്കുകയായിരുന്നു. വാർ നടപ്പിലാക്കാൻ ഒരു സീസണിൽ ഏകദേശം 20 കോടിയോളം രൂപ ചിലവ് വരും എന്നാണ് കണക്ക്കൂട്ടൽ. എന്നാൽ വാർ ലൈറ്റ് സംവിധാനം ആകുമ്പോൾ ഇത്ര തുക വരില്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ റെഫ്രിമാരെ കുറിച്ച് പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം വരുന്നത്.
എന്തായാലും ഐ എസ് എല്ലിൽ വാർ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ ദിവസം നടന്ന ഫൈനലിലെ റഫ്രിയിങ്ങിനെ കുറിച്ച് ബെംഗളൂരു എഫ് സി പരാതികൾ ഉയർത്തിയിരുന്നു. മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും പരിശീലകനും മോശം റെഫ്രിയിങ്ങിൽ പ്രതിഷേധിച്ച് കളിക്കളത്തിൽ നിന്നും ഇറങ്ങിപോയിരുന്നു. എന്തായാലും ഇതിന്റെയെല്ലാം അനന്തര ഫലമായിട്ടാണ് ഇങ്ങനെയുള്ള തീരുമാനങ്ങൾ വരുന്നത്.
Discussion about this post